ബാബു വളരെ ക്ഷീണിതനായിരുന്നു, ശരീരം കൊണ്ടും.. മനസ്സു കൊണ്ടും... കാരണം പ്രവാസ ജീവിതത്തിണ്റ്റെ ഇടനാഴികളില്‍ അയാള്‍ ആദ്യമായി തണ്റ്റെ പ്രാണണ്റ്റെ പ്രാണനായ പ്രീയ സഖിയെയും കുട്ടികളെയും നാട്ടിലയച്ചു ഒറ്റയ്ക്കായത്.......ഭക്ഷണമില്ലാതെ... ജലപാനമില്ലതെ.. കുറെ അധികം മണിക്കൂറുകള്‍. അവസാനം വിശപ്പ് ബാബുവിണ്റ്റെ മനസാന്നിധ്യം കളഞ്ഞു. തൊട്ടടുത റെസ്റ്റൊറണ്റ്റില്‍ നിന്നും വരുന്ന ബീഫിണ്റ്റെ മണം ബാബുവിണ്റ്റെ വേദന ഇരട്ടി ആക്കി. ഷുഗറും കൊളസ്ട്രോളും കൊണ്ട് തടിച്ചു കൊഴുത്ത ബാബുവിണ്റ്റെ ആമശയത്തില്‍ വിശപ്പിണ്റ്റെ കാലന്‍ ഉടലെടുത്ത് കഴിഞ്ഞിരുന്നൂ. പിന്നെ ഒന്നും ആലോചിച്ചില്ല തന്നിലുള്ളിലെ വിശപ്പിനെ ശത്രുവായി കരുതി ബാബു തൊട്ടടുത്ത കടയില്‍ കയറി. വിശപ്പെന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യാന്‍ പൊറൊട്ടയും ബീഫുമായി ഒരു മല്‍പിടുത്തം നടത്തി.പത്ത് പൊറൊട്ടയും രണ്ടു ബീഫ് ഫ്രൈ യും ആയി തന്നിലുള്ളിലെ ശത്രുവിനെ ബാബു കീഴ്പ്പെടുത്തി. " ഹാവൂ.. വയറുനിറഞ്ഞിരിക്കുന്നു..." എന്ന് നെടുവീര്‍പ്പെട്ടുകൊണ്ട് പൈസ കൊടുത്ത് ബാബു പുറത്തിറങ്ങി.
***** **** *****
ഇന്ന് ബാബു ആദ്യമായി ഒറ്റക്ക് ഉറങ്ങാന്‍ പോകുകയാണു. ആരുമില്ലാതെ തണ്റ്റെ ശയ്യയില്‍ ബാബു തിരിഞ്ഞും മറിഞ്ഞും കിടന്നു.രാത്രിയില്‍ അതായത് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ബാബു സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. ആരോ തണ്റ്റെ അരികില്‍ വന്നിരിക്കുന്നു. ആരാണു, മാടനോ... മറുതയോ.... ഈ ചിന്ത ബാബുവിനെ ഭീതിയുടെ മുള്‍മുനയിലാക്കി. അറിയാകുന്ന ദൈവങ്ങളെ എല്ലാം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് വീണ്ടും ഉറക്കത്തിനായി തണ്റ്റെ ശയ്യയിലേക്ക് കിടന്നു. പക്ഷെ ബാബുവിനു ഉറങ്ങാന്‍ കഴിഞ്ഞില്ല. ഭയം അയാളെ മൂത്ര ശങ്കയില്‍ എത്തിച്ചു.പക്ഷെ ശയ്യയില്‍ നിന്നും മൂത്രം ഒഴിക്കാന്‍ കഴിയില്ലായിരുന്നു. അതിനു അടുത്ത മുറിയില്‍ വരെ പോകണം. ബാബുവിനു ഭയം കൊണ്ട് അതിനു കഴിയില്ലായിരുന്നു. അങ്ങനെ ബാബു മൂത്ര ശങ്കയുമായി ഒരു ബല പരീക്ഷണത്തിനു തയ്യാറായി.എത്രനേരം എനിക്കിത് പിടിച്ചുനിര്‍ത്തുവാന്‍ കഴിയും എന്ന വിഷയത്തില്‍ ബാബു ഒരു ശാസ്ത്രജ്ഞണ്റ്റെ കൌതുകത്തോടെ കടിച്ചു പിടിച്ചു കിടന്നു. നേരം പുലരറായി... ബാബുവിണ്റ്റെ ക്ഷമ നശിച്ചു. വരുന്നത് വരട്ടെ എന്നു വിചാരിച്ചുകൊണ്ട് ജനലിലൂടെ കാര്യം സാധിച്ചു. ഹാവൂ ...സമാധാനമായി... എന്നുപറഞ്ഞ് ബാബു നേരം വെളിപ്പിക്കാനായി ഇരുന്നു...
***** **** *****
രാവിലെ ജോലിസ്തലത്തെത്തിയ ബാബുവിണ്റ്റെ മനസ്സിനെ വേട്ടയാടിയത് തലേന്നത്തെ സംഭവങ്ങള്‍ ആയിരുന്നു. അവസാനം ബാബു തീരുമാനിച്ചു, ഒറ്റക്കിനി വയ്യ.... കാരണം എന്നും ജനാല വ്രിത്തികേടാക്കാന്‍ വയ്യ...അതിനു തനിക്ക് ആരെങ്കിലും കൂട്ട് വേണം. അതിനായി ബാബു തലങ്ങും വിലങ്ങും അന്യോഷണം നടത്തി. തിരച്ചിലുകള്‍ക്കൊടുവില്‍ ബാബു കണ്ടെത്തി... അതായിരുന്നു ഞാനും ലെജിയും....
Sunday, August 24, 2008
Subscribe to:
Posts (Atom)
